രഘു (ആരാഷ്ട്രീയക്കാരനായത് കൊണ്ട്ട് മലയാളി ഓര്‍ക്കാത്ത ഒരു  മലയാളിക്ക് )\
കയ്യില്‍ ചെന്കൊടിയെന്തിയ 
ചന്ദ്രശേഖരന്‍ രഘുവിനെ 
നോക്കി ഒരു വളിച്ച ചിരിചിരിചു...
ഒപ്പം കുറേ നേതാക്കളും!
മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച 
ഒരു ബലൂണ്‍ കാറ്റ് പോയ 
മറ്റൊരു ബലൂണിനെ തട്ടി മാറ്റി...
ആ ബലൂണിന്റെ പേര്‍ 
രഘുവെന്നായിരുന്നു...
ചന്ദ്രശേഖരന്റെ അമ്മ, രഘുവിന്റെ 
അമ്മയോട് ചോദിച്ചു:
"നിന്റെ മോന്റെ പേരില്‍ 
കെസ്സൊന്നൂല്ലെ? കഷ്ടായി...."
ആ അമ്മ അപ്പോഴും 
കുറികാശ് വാങ്ങിക്കാന്‍ പോയ 
മകനെയും കാത്തിരിക്കുകയായിരുന്നു...
ആ മകന്റെ പേര്‍ 
രഘുവെന്നായിരുന്നു....
ഓര്‍മ്മയുന്ടോ ?
നിങ്ങള്‍ക്കവനെ?
രഘുവിനെ?!  

Comments

Popular Posts