ഉള്ളുരിന്റെ കാക്ക


പൂച്ചയ്ക്കെന്താണ് 
പൊന്നുരുക്കുന്നിടത്ത് കാര്യം?
ഉള്ളുരിന്റെ കാക്കയ്ക്കെന്താണ് 
ഫ്ലാറ്റില്‍ കാര്യം?
നഷ്ട്ടപ്പെട്ട ഗ്രാമീണതയെ തേടി 
വന്നതായിരിക്കാം...
നഷ്ട്ടപ്പെട്ട 'പഴയ നെയ്യപ്പം'
തേടി വന്നതായിരിക്കാം...
നെയ്യപ്പം വെച്ച പാത്രത്തില്‍ 
'പിസ' ഇരിക്കുന്നു!!!
അടുത്ത് ആ ഗ്രാമീണനായ 
ബാലനെ കാണുവാനില്ലല്ലോ!
സമയം വൈകിയിരിക്കുന്നു...
ഒന്ന് കാഷ്‌ടിച്ചു വെച്ചു...
വന്നിരുന്നു എന്ന്‍ മനസ്സിലാക്കാന്‍.
 ഉള്ളുരിന്റെ കാക്ക കണ്ണടച്ചു...
ഒന്നും കാണാതിരിക്കാന്‍... 

Comments

Popular Posts