നമ്മള്‍ ശവംതീനികള്‍

നമ്മള്‍ ശവംതീനികള്‍
അതെ,
നമ്മള്‍ ശവംതീനികളാകാന്‍
പോകുന്നു...
ജനിച്ച നാടിനു വേണ്ടി 
പൊരുതിയവര്‍ കുഴഞ്ഞു 
വീണിടത്തെ ചോരത്തുള്ളികള്‍...
അതില്‍ നിന്നും നാം 
ഊറ്റിക്കുടിക്കാന്‍ പോകുന്നു...
ഊര്‍ജ്ജം ചുവപ്പ് നിറമുള്ള 
ചെംചുവപ്പ് നിറമുള്ള ഊര്‍ജ്ജം...
'അമ്മ' വഞ്ചിച്ച മക്കളുടെ 
കണ്ണുനീര്‍, അതിനു ഉപ്പല്ല...
കയ്പ്പാണ്. കയ്പ്പുള്ള തകര്‍ന്ന
സ്വപ്നത്തിന്റെ 
അസഹ്യമായ കയ്പ്പാണ്...
ഇവരുടെ ശവം ഞാന്‍ തിന്നാന്‍ 
പോകുന്നു...ഊര്‍ജ്ജ 
കമ്പികളിലൂടെ ഞാനവരുടെ 
സത്ത മുഴുവന്‍ വലിച്ചെടുക്കുന്നു...
ഈ രാജ്യ ദ്രോഹികളെ ആര്‍ക്കു 
വേണം? ഞാനൊന്ന് 
വിശ്രമിക്കട്ടെ...
ശവം വരുവാന്‍ ഇനിയും 
സമയമെടുത്തേക്കും...
ആ വണ്ടി, അത് 
കൂടംകുളത്ത് നിന്നാണോ?
എങ്കില്‍ അത് ശവവും കൊണ്ടാകും....

Comments

Popular Posts