മുറിവ്

ആ മുറിവില്‍ നിന്ന്
കിനിയുന്നു 
ചുടു ചോര...
നുഴഞ്ഞു കയറുന്നത്
തീവ്രവാദികളല്ല...
എന്റെ മനസ്സാണ് .
ആ മുറിവിനു 
സമാധാനം 
പറയേണ്ടത് ഞാനാണ്...
ആ മുറിവില്‍ 
പൊട്ടിയ ഒരു 
കണ്ണട, പൊട്ടിത്തകര്‍ന്ന
ആ ചില്ലിന്‍ തുണ്ടുകളിലും 
ചോര പൊടിഞ്ഞിരിക്കുന്നു...
ചുവന്ന പനിനീര്‍ പൂക്കള്‍ 
പറഞ്ഞു ബാക്കിവെച്ച കഥ 
ഇവിടെ ചുടുചോര മുഴുവിപ്പിക്കാതെ 
നിര്‍ത്തി വെയ്ക്കുന്നു!
ഇതാ ഞാന്‍ തുടങ്ങുന്നു.
ഞാനും ആ ചോരയുടെ 
പിന്‍തലമുറക്കാരന്‍.
ഈ കഥ പറഞ്ഞവസാനിപ്പിക്കാന്‍ 
കാലമേ, ആ പൊട്ടിയ 
കണ്ണട ചേര്‍ത്ത് വെയ്ക്കൂ...
അവസാന ബിന്ദുവിടാനാകാതെ
ഞാന്‍ ഇതാ അവസാനിപ്പിക്കുന്നു,
കഥാകഥനം!

Comments

Popular Posts