ലേറ്റ് അറ്റെന്‍ഡന്‍സ്
കയറണം.
നിര്‍ത്തിയാല്‍ തള്ളിക്കയറണം.
നിര്‍ത്തിയില്ലെങ്കില്‍?
ചാടിക്കയറണം.
തിങ്ങിയും ഞെരങ്ങിയും
അങ്ങിനെ...
ഒറ്റത്തുട്ടു കൈമാറണം.
കണ്ണടയ്ക്കുള്ളില്‍ ചുവന്ന
കണ്ണുകള്‍ കഥ പറയും.
"കയറി നിക്കട 'മോനേ'"
'മോനേക്ക്' അല്‍പ്പം കട്ടി കൂടിയോ?
എന്തും സഹിക്കാം.
മോനേ വിളി! തുടര്‍ന്ന്
ചെവിക്കുള്ളില്‍ യുദ്ധം!
തലങ്ങും വിലങ്ങും ശരങ്ങള്‍.
മൂര്‍ച്ചയുള്ള വാളുകള്‍.
ചിലപ്പോള്‍ തൂങ്ങി കിടക്കണം.
പുറത്ത് ജ്ഞാനത്തിലേക്കുള്ള മാറാപ്പുമായി.
ചാടിയും ഓടിയും
തൂങ്ങിയും കിടന്നും നീന്തിയും
'പടി വാതില്‍ക്കലെത്തു'മ്പോള്‍
ചുവന്ന മസി കഥ പറയുന്നു...
"ലേറ്റ് അറ്റെന്‍ഡന്‍സ്!"
Comments
Post a Comment