ലക്ഷണങ്ങള്‍
ഈയിടെയായി,
ഉറുമ്പുകള്‍ എന്റെ
തലയ്ക്കു മുകളിലൂടെ
നടക്കുന്നുണ്ട്,
അതെന്നെ ചെമ്പോത്തിന്റെ
ചുവന്ന കണ്ണുകളോടെ
തുറിച്ച് നോക്കുന്നില്ലെങ്കിലും,
അവ എന്റെ തലയ്ക്കു മുകളിലാണ്
എന്നാ വസ്തുത
എന്നെ അലട്ടുന്നുണ്ട്!
ഹാ, നിസ്സാരം എന്ന് പറഞ്ഞ്,
ഞാനെന്‍റെ ചായകോപ്പയിലെക്ക്
മടങ്ങും, എന്നാല്‍ ഒച്ചയനക്ക-
മുണ്ടാക്കാതെ, ഉറുമ്പുകള്‍
നീങ്ങുന്നുണ്ട്....
ഞാനൊരു മനോരോഗ
വിദഗ്ദ്ധനെ അടിയന്തിരമായി
കാണേണ്ടിയിരിക്കുന്നു!
Comments
Post a Comment