ശുനക നാസികന്‍

പലരും പറഞ്ഞിട്ടുണ്ട്!
എനിക്കൊരു പട്ടിയുടെ മൂക്കാണെന്ന്!
അടുപ്പത്ത് വെന്തു കരിയുന്ന 
'ശവ'ത്തിന്റെ ഗന്ധം അങ്ങകലെ 
നിന്നേ ഞാന്‍ അറിയുമായിരുന്നു...
അന്നൊന്നും ഞാന്‍
വിശ്വസിച്ചിരുന്നില്ല!
എനിക്ക് ഒരു പട്ടിയുടെ മൂക്കാണെന്ന്!
എന്നാല്‍ ഇന്ന്...
അങ്ങകലെ,(അടുത്തും!!!)
എരിയുന്ന മനുഷ്യ ശവങ്ങളുടെ ഗന്ധം
ഇരയ്ച്ചു കയറുമ്പോള്‍ ,
ഹാ! സഖേ, ഞാന്‍ വിശ്വസിക്കുന്നു!
എനിക്കൊരു പട്ടിയുടെ മൂക്കാണ്!
ഹാ! സഖേ ഞാനോ?
ഞാനൊരു ശുനക നാസികന്‍ !
-സഖാവ്!

Comments

Popular Posts