ഞാന്‍, കൂര്‍മം!

വരൂ,
നമുക്കൊരു ആമയാകാം.
പതിയെ പതിയെ പതിയെ 
ഈ ലോകത്തിന്‍ വീഥികളെ 
നമ്മുടെ കൊച്ചു കാലുകള്‍ കൊണ്ട് 
കീഴടക്കാം! വെറുതെ! രസത്തിന്.
കാഴ്ചകള്‍ കണ്ടു കുഞ്ഞന്‍ കണ്ണുകള്‍ 
കഴച്ച്, കാലു കുഴയുമ്പോള്‍,
ആരോടും ചോദിക്കാതെ, നമുക്ക്
തല ഉള്ളിലിട്ടു സമാധിയാകാം.
നമുക്ക് നമ്മില്‍ നിന്നും ഒളിച്ചോടാം!

Comments

Popular Posts