അര്‍ദ്ധരാത്രിയില്‍ സംഭവിക്കുന്നത്.

അര്‍ദ്ധരാത്രിയില്‍,
ഖദറിട്ട ചേട്ടന്മാര്‍ കൂടിയിരുന്ന്,
പുതിയൊരു സംസ്ഥാനമുണ്ടാക്കി.
അര്‍ദ്ധരാത്രിയില്‍,
തലേകെട്ട് കെട്ടിയ ചേട്ടനും,
ഇറ്റലിക്കാരി ചേച്ചിയും കൂടി,
ഒരുത്തനെ തൂക്കി കൊല്ലാന്‍ 
വിധി പറഞ്ഞു.
അര്‍ദ്ധരാത്രിയില്‍ ഇടിവിന്റെയും,
ചെരിവിന്റെയും ന്യായം പറഞ്ഞു,
ധനകാര്യ ശ്രേഷ്ഠര്‍,
ഉപ്പിന്റെയും മൊളകിന്റെയും വില കൂട്ടി!
അര്‍ദ്ധരാത്രിയില്‍
സായിപ്പ് മൊഴിചൊല്ലിയ
ഈ രാജ്യത്തിന്റെ ഭാവിയും
ഭൂതവും വര്‍ത്തമാനവും,
ഖദറിട്ട കരിമ്പൂച്ചകള്‍.
വിലയ്ക്ക് വാങ്ങുന്ന കാഴ്ച കണ്ട്,
സഹിക്കവയ്യാതെ,
പൊറുതിമുട്ടി,
മൂത്രമൊഴിച്ചു,
വീണ്ടും വന്നു കിടന്നു,
കൂര്‍ക്കം വലിച്ച്,
ഉറങ്ങി

Comments

Post a Comment

Popular Posts